ആറളം: രാജ്യത്തിൻറെ 77 ാം സ്വാതന്ത്ര്യദിനം ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സമുചിതമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ഷീബരവി പതാക ഉയർത്തി. ജെ ആർ സി, എസ് പി സി , എൻ എസ് എസ് കേഡറ്റുകൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനം ഷീബ രവി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് പ്രേമദാസൻ കൊച്ചോത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബീന കണ്ടത്തിൽ ,കൗൺസിലർ സക്കരിയ വിളക്കോട് , ബെന്നി , ഷിജേഷ് , അനു ജോർജ്, അനൂ ജോസ് , അജേഷ്, ബിന്ദു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. ശേഷം ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ സ്ക്വയർ തീർത്ത് ദേശസ്നേഹ പ്രതിജ്ഞ പുതുക്കി.
അംന ഫാത്തിമ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രേമദാസൻ കെ ദോശീയോദ്ഗ്രഥന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യ ക്വിസ്, മധുര വിതരണം എന്നിവ നടന്നു.
Aralam Govt. Independence Day was celebrated in Higher Secondary School.