അയ്യൻകുന്ന്: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും ജൈവകൃഷി രീതികളെ കുറിച്ചുള്ള ക്ലാസും.നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ലിസി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുതിർന്ന കർഷകൻ മാത്യു ഈന്തുങ്കൽ, മികച്ച കർഷകൻ.. ശ്രീ ജസ്റ്റിൻ കെ മാത്യു കൂറ്റാരപ്പള്ളി, മികച്ച വനിതാ കർഷക ശ്രീമതി ത്രേസ്യാമ്മ ജെയിംസ് മികച്ച കേര കർഷകൻ ശ്രീ ജയിംസ് കെ സി, മികച്ച എസ് സി എസ് ടി കർഷക ശ്രീമതി ലളിത മികച്ച വിദ്യാർത്ഥി കർഷകൻ മാസ്റ്റർ ജോയൽ ബിനു, കർഷക തൊഴിലാളി ശ്രീ രഘുനാഥൻഎന്നിവരെ ആദരിച്ചു.ജൈവ കൃഷി രീതികളെ കുറിച്ച് ഡോക്ടർ ജോസ് ലെറ്റ് മാത്യു ക്ലാസ് നയിച്ചു. വൈസ് പ്രസിഡണ്ട് ബീന റോജസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി മിനി വിശ്വനാഥൻ, ശ്രീമതി സിന്ധു ബെന്നി, ശ്രീമതി സീമ സനോജ്, മെമ്പർമാരായ ശ്രീമതി സെലീന ബിനോയ് ശ്രീ സജി മച്ചിത്താനയിൽ ശ്രീ ജോസ് എ വൺ, ശ്രീ ജോസഫ് വാഴക്കാല, ഐസക് ജോസഫ്, ശ്രീമതി ലിസി തോമസ്, ജോസഫ് വട്ടുകുളം,ബിജോയ് പ്ലാത്തോട്ടത്തിൽ,എ ൽസമ ജോസഫ്,ഫിലോമിനാ മാണി, ഷൈനി വർഗീസ്, വികസന സമിതി അംഗം മാത്യു,ചാത്തമ്പടം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൃഷി ഓഫീസർ ജിമ് സി മരിയ സ്വാഗതവും, കൃഷി അസിസ്റ്റന്റ് ഗോപി നന്ദിയും പറഞ്ഞ ചടങ്ങിൽവികസന സമിതി അംഗങ്ങൾ കർഷകപ്രതിനിധികൾ ഹരിത കർമ്മ സേന അംഗങ്ങൾ കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു
Ayyankunn Gram Panchayat celebrated Farmer's Day