ശാന്തിഗിരി: കർഷകദിനമായ ചിങ്ങം ഒന്നിന് ഗവ എൽ പി സ്കൂൾ കോളിത്തട്ടിലെ വിദ്യാർത്ഥികളും അധ്യാപകരും ശാന്തിഗിരിയിലെ കർഷക അവാർഡ് ജേതാവായ ശ്രീ വള്ളോക്കരി തോമസിന്റെ കൃഷിയിടം സന്ദർശിച്ചു. വിവിധയിനം വിത്തുകളുടെ ശേഖരങ്ങൾ, അപൂർവ്വ ഇനം പൂച്ചെടികൾ, ഫല വൃക്ഷങ്ങൾ, മരതൈകൾ, മത്സ്യകൃഷി എന്നിവ നേരിട്ട് കാണാനും പഠിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി പിഎ, അധ്യാപകരായ എം കെ രജിത, ജി ആർ ഉല്ലാസ്, സജിഷ എൻ ജെ, ഹക്കീം കെ, സിന്ധു മുഞ്ഞനാട്ട് എന്നിവർ നേതൃത്വം നൽകി.
Kolithatt gov l p school karshaka dhinam