---
title: "കൈറ്റ് വിദ്യാകിരണം പദ്ധതി; ആറളം ഫാം  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലാപ്ടോപ്പ് വിതരണം ചെയ്തു  "
english_title: "Kite vidhyakiranam aralam school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13998/kite-vidhyakiranam-aralam-school"
published_at: "2021-12-02T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a870f4cb29c_1638426020WhatsApp Image 2021-12-02 at 11.02.45 AM.jpeg"
keywords: []
---

# കൈറ്റ് വിദ്യാകിരണം പദ്ധതി; ആറളം ഫാം  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലാപ്ടോപ്പ് വിതരണം ചെയ്തു  

> **Lead Summary:** ഇരിട്ടി: പട്ടികജാതി പട്ടികവർഗ്ഗ ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കൈറ്റ് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.

## Article Content

ഇരിട്ടി: പട്ടികജാതി പട്ടികവർഗ്ഗ ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കൈറ്റ് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തുചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, പഞ്ചായത്തംഗം യു .കെ സുധാകരൻ,പിടിഎ പ്രസിഡണ്ട് കെ.ബി ഉത്തമൻ, പ്രധാനാധ്യാപിക എൻ സുലോചന, അധ്യാപകരായ കെ.സൽഗുണൻ, പി.വി സിറാജ്ജുദ്ദീൻ,ഡോ.രാഖിരാജ് തുടങ്ങിയവർ പങ്കെടുത്തു.

622 കുട്ടികളാണ് ആറളം ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്നത്. ഇതിൽ ഒന്നാംഘട്ടമായി 501 കുട്ടികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13998/kite-vidhyakiranam-aralam-school)