കാക്കയങ്ങാട്: ആറളം ഫാം സന്ദർശിക്കാൻ എത്തിയ യുവാക്കളാണ് ഇന്ന് പാലപുഴയിൽ അപകടത്തിൽ പെട്ടത്. അപകടത്തിൽ കണ്ണൂർ അഡൂർ സ്വദേശിയായ ഷാഹിദ് (23) അപകടത്തിൽ മരണപെട്ടിരുന്നു. അറളം ഫാം പാലപ്പുഴ പാലത്തിന് സമീപത്തെ ഗോഡൗണിന് സമീപം ഷാഹിദും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ട്ടപ്പെട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. കാറിലേക്ക് മരത്തിന്റെ കമ്പുകൾ തുളച്ചുകയറിതാണ് മരണകാരണം. ഉടൻ തന്നെ ഷാഹിദിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കണ്ണൂർ അഡൂർ കോങ്ങാട് പീടികക്ക് സമീപം സറീന മനസിലിൽ അസീസിന്റെയും പരേതയായ സറീനയുടെയും മകനാണ് സഹോദരി ഷംന.
aralam farm accident