കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിൽ പുഴയുടെ അക്കരമായി ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം നിർമ്മാണം മുടങ്ങിയതോടെ വഴിയടഞ്ഞ പ്രദേശവാസികൾ ഓണക്കാലത്തെ ആശ്വാസയാത്രക്കായി ഒത്തൊരുമയോടെ പുഴയിൽ നടപ്പാലം നിർമ്മിച്ചു.
ബാവലി പ്പുഴയിലെ നീണ്ടു നോക്കിയിൽ പാലം നിർമ്മാണം മുടങ്ങിയിട്ട് മാസങ്ങളായി.ഇതോടെ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞായിരുന്നു നാട്ടുകാരുടെ യാത്ര. മഴയെത്തുടർന്ന് പാലം പോലുമില്ലാത്ത അവസ്ഥയിൽ ദുരിതം പേറിയ നാട്ടുകാരാണ് ഇപ്പോൾ നടന്നു പോകാനുള്ള താൽകാലിക പാലം നിർമ്മിച്ചു ദുരിതയാത്രക്ക് തെല്ല് പരിഹാരമുണ്ടാക്കിയത്.
A footbridge is ready from Kottiur to the other side in the community of the locals