ഇരിട്ടി : നവകേരളം കർമ്മ പദ്ധതി 2 - ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബ്ബൺ കേരളം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പായം പഞ്ചായത്തിൽ പതിനെട്ടു വാർഡുകളിലും ഊർജ്ജ സംരക്ഷണ ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്. സപ്തംബർ മാസത്തിൽ നടത്തുന്ന ക്ലാസ്സുകളിൽ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നതാണ്.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി. പി.എൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള , വാർഡ് മെമ്പർ പി. സാജിദ്എന്നിവർ സംസാരിച്ചു.
Energy conservation classes in Payam gram panchayat