ഇരിട്ടി: വിവിധയിനം പരിപാടികളോടെ ഇരിട്ടി സാക് കമ്പ്യൂട്ടർ അക്കാദമിയിൽ ഓണം ഒന്നാം ദിനം ആഘോഷിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം സാക് മാനേജിങ് ഡയറക്ടർ കെ ടി അബ്ദുള്ള നിർവഹിച്ചു.
സാക്ക് ബാങ്കിംഗ് ഡിപ്പാർട്ട്മെൻറ് ഹെഡ് രാമചന്ദ്രൻ എ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂവാധ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളോടൊപ്പം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മത്സരങ്ങളും സംഘടിപ്പിച്ചു.
അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത്, അധ്യാപകരായ ഷെറിൻ തോമസ്, ശ്രീജ ഉദയകുമാർ, രജിത ജയൻ വിദ്യാർത്ഥികളായ വന്ദന, ഫിദ, ആൽബിൻ എന്നിവർ സംസാരിച്ചു. അനീറ്റ ജോൺ, ഫർസാന സി വി കെ, ആന്റണി ഫ്രാൻസിസ്, ശിവേഷ്, ലീന സുമേഷ്, കാവ്യ റജോഷ്, ദിൽന പി ടി, ഹരിത, ആദിത്യ തുടങ്ങിയവർ ഓണാഘോഷത്തിന്റെ ഒന്നാം ദിനത്തിന് നേതൃത്വം നൽകി. ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും നടത്തിയിരുന്നു.
Onam Day 1 was celebrated in a grand manner at Iritty Sac Computer Academy. #saciritty