കൊട്ടിയൂർ: കൊട്ടിയൂർ കണ്ടപ്പുനത്ത് ആരാധന കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം എൽ എ, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ്, പഞ്ചായത്തംഗങ്ങളായ ബാബു കാരുവേലിൽ, ജോണി ആമക്കാട്ട് തുടങ്ങിയവർ ഓണാഘോഷത്തിൽ പങ്കെടുത്തു.
എ ഡി എസ് പ്രസിഡന്റ് ഷീബ താനത്ത്, സെക്രട്ടറി ഉഷ കണ്ണികുളം, മുൻ പഞ്ചായത്തംഗം അമ്മിണി ഇടിയാകുന്നേൽ, സി ഡി എസ് അംഗം ലിസ ആമക്കാട്ട്, ആരാധന കുടുംബശ്രീ പ്രസിഡണ്ട് ഓമന തുരുത്തിക്കാട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആരാധന കുടുംബശ്രീയിലെ മുതിർന്ന അംഗമായ കുട്ടിയമ്മ മോളിയമ്പലിനെ പരുപാടിയിൽ ആധരിച്ചു. തുടർന്ന് കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിവിധ പരുപാടികൾ നടന്നു. ഓണ സദ്യയോടെ ഓണാഘോഷങ്ങൾ സമാപിച്ചു.
Onagosh was organized under the leadership of Kudumbashree Aradhana at Kantiyur Kandappunath.