അമ്പായത്തോട്: തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള കാക്കയങ്ങാട് ഉളിപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ തീ വെച്ച് നശിപ്പിച്ച സാമൂഹിക വിരുദ്ധരുടെ നടപടിയിൽ പ്രതിഷേധിച്ച് അമ്പായത്തോട് സെന്റ് ജോർജ് ഇടവക പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
കുറ്റവാളികളെ എത്രയും വേഗം കണ്ടത്തി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് പ്രതിഷേധ യോഗം ആവിശ്യപ്പെട്ടു. ഇടവക വികാരി ഫാ കുര്യൻ വാഴയിൽ, കൊട്ടിയൂർ ഇടവക വികാരി സജി പുഞ്ചയിൽ, കൈക്കാരൻ പ്രതിനിധി ടോമി കാക്കരമറ്റം, കെസിവൈഎം പ്രസിഡന്റ് റോൺസ് കുമ്പളക്കുഴിയിൽ സിഎംൽ പ്രസിഡന്റ് അജിൻ പള്ളിത്താഴത്ത് എന്നിവർ സംസാരിച്ചു.
A protest was registered under the leadership of St. George Parish Parish Council.