ഇരട്ടി: ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീ പദവി പഠനത്തോടനുബന്ധിച്ച് സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യവകാശങ്ങളാണ് എന്ന വിഷയത്തിൽ ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അക്കാദമിക്ക് പഠന സംയുക്ത യോഗം ചേർന്നു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ട് നജീദാ സാദിഖ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വക്കേറ്റ് ഹമീദ് മേരി റെജി,ജോളി ടീച്ചർ,സുസ്മിത,രാജശ്രീ, ജോയിൻ ബിഡിയോ പി ദിവാകരൻ, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് സിഡിപിഒ ബിജി തങ്കപ്പൻ,അനുജ എന്നിവർ സംസാരിച്ചു
Iritty