കേളകം: അടക്കാത്തോട് മുഹിയുദ്ദീൽ ജുമാമസ്ജിദിന്റെയും, രിഫായിയ്യ മസ്ജിദിൻ്റെയും, നൂറുൽ ഹുദ മദ്രസയുടെയും നേതൃത്വത്തിൽ നടന്ന നബിദിനാഘോഷങ്ങളുടെ ഭാഗമായ റാലിയിൽ പങ്കെടുത്തവർക്കെല്ലാം മധുരം വിളമ്പി സൗഹൃദക്കൂട്ടത്തിൻ്റെ മാതൃക.
ദീർഘകാലം പ്രവാസിയും ,നിലവിൽ അടക്കാത്തോട് ടൗണിൽ ടൂറിസ്റ്റ് ടാക്സി രംഗത്തും ജനകീയനായ കടുവാക്കുഴി ജോയി എന്ന ചാക്കോ ജോസഫിൻ്റെ നേതൃത്യത്തിലുള്ള സംഘമാണ് മത സൗഹാർദത്തിൻ്റെ അടക്കാത്തോട് മോഡൽ രചിച്ചത്.
മുമ്പും സമൂഹ നോമ്പ് തുറ ഉൾപ്പെടെ നടത്തി ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. ജോയിയുടെ നേതൃത്യത്തിൽ പത്തംഗ സംഘമാണ് നബിദിന റാലിയിൽ പങ്കെടുത്തവർക്കെല്ലാം മധുരം പകർന്ന സ്നേഹപാത തുറന്നത്.
Atakadhot model of friendship: Joy and friendship by serving sweets for Nabi's Day celebrations.