കോഴിക്കോട് : നാദാപുരം മേഖലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട . ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത് ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന്. 30.5 ഗ്രാം എം ഡി എം എയുമായി ചെക്യാട് സ്വദേശി അറസ്റ്റിൽ. പാറക്കടവ് ചെക്യാട്ടെ ചേണികണ്ടിയിൽ നംഷീദ് (37 ) നെയാണ് നാദാപുരം എസ് ഐ ജിയോ സദാനന്ദൻ അറസ്റ്റ് ചെയ്തത്.
ഇന്നലെ അർധരാത്രിയാണ് കല്ലാച്ചി ആവോലം റോഡിൽ പുഷ്പ ഗ്യാസ് ഏജൻസിയ്ക്ക് സമീപം ജീപ്പിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്. നാദാപുരം ഡി വൈ എസ് പി വിവി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മയക്കുമരുന്ന് പരിശോധന. നംഷീദിനെ നേരത്തെ വളയം പൊലീസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന 100 ഗ്രാമോളം വരുന്ന എം ഡി എം എയുമായി വടകര സ്വദേശികളായ ദമ്പതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെയുള്ള ശക്തമായ അന്വേഷണം തുടരുമെന്ന് ഡിവൈ എസ്പി വിവി ലതീഷ് പറഞ്ഞു.
Kozhokod