കണ്ണൂർ: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സ്കൂൾ കാലോത്സവ ലോഗോ പ്രകാശനം നടന്നു. തളിപ്പറമ്പ് പ്രസ്സ് ഫോറം ഹാളിൽ ചലച്ചിത്ര സംവിധായകൻ ഷെറി ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. വി രമ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നോർത്ത് എ ഇ ഒ മനോജ് കുമാർ, പിഒ ഇന്ദുമതി, എൻ സി നമിത, ഒ വി പുരുഷോത്തമൻ, ലല്ല സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു. പ്രമോദ് വെങ്ങരയാണ് ലോഗോ തയ്യാറാക്കിയത്.
ലോഗോ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. ഒക്ടോബർ 28 മുതൽ നവംബർ 2 വരെ കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കാലോത്സവം നടക്കുക.
thaliparamba school kalolsavam