ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഒരു രാജ്യം, ഒരു ഐ ഡി എന്ന പദ്ധതിയുടെ കീഴിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഒരു രാജ്യം, ഒരു ഐ ഡി പദ്ധതി നടപ്പിലാക്കുക.
ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (അപാര്‍) ആണ് ഇത് തയാറാക്കുന്നത്. പ്രീപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. സ്വകാര്യ/ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമാണ്. വിദ്യാർഥിയുടെ പൊക്കം, രക്തഗ്രൂപ്പ് മുതൽ ആധാറിലെ അടിസ്ഥാന വിവരങ്ങള്‍ വരെ എല്ലാ രേഖകളും സമഗ്രമായി ഉപയോഗിച്ചാണ് കാര്‍ഡ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കുക. ജില്ല ഇന്‍ഫോര്‍മേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ പോര്‍ട്ടലിലാണ് കുട്ടികളുടെ വിവരങ്ങളെല്ലാം സൂക്ഷിക്കുക.
മാത്രമല്ല, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അല്ലാതെ മറ്റാർക്കും വിദ്യാർഥികളുടെ വിവരങ്ങളെടുക്കാൻ സാധിക്കില്ല. നിലവില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ വേരിഫിക്കേഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ഐ ഡിയുടെ നടപടികള്‍ എപ്രകാരം പൂർത്തിയാക്കാൻ സാധിക്കുമെന്ന ആശങ്കയും സ്കൂൾ അധികൃതർക്കുണ്ട്.
One Country, One ID Scheme: Uniform identification number for students in the country