നവ കേരള സദസിന്റെ ഭാഗമായി ഇരിട്ടിയിൽ വാഹന നിയന്ത്രണം

നവ കേരള സദസിന്റെ ഭാഗമായി ഇരിട്ടിയിൽ വാഹന നിയന്ത്രണം
Nov 21, 2023 02:01 PM | By sukanya

ഇരിട്ടി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ഇരിട്ടിയിൽ 22ന് ഉച്ചക്ക് 1 മണി മുതൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതാണെന്ന് പോലീസ് അറിയിച്ചു. *ട്രാഫിക് നിയന്ത്രണങ്ങൾ*  കൂട്ടുപുഴ ഭാഗത്തുനിന്നും കൊട്ടിയൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആനപ്പന്തി വഴി മലയോര ഹൈവേ വഴി കടന്നുപോകണം.

കൂട്ടുപുഴ ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാടത്തിൽ- കോളിക്കടവ് - ജബ്ബാർകടവ് പാലം വഴി കടന്നുപോകണം. ഉളിക്കൽ ഭാഗത്തുനിന്നും കൊട്ടിയൂർഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടത്തിൽ- എടൂർ - ആറളം മലയോര ഹൈവേ വഴി കടന്നുപോകണം.

ഉളിക്കൽ ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇരിക്കൂർ വഴി കടന്നുപോകണം. മട്ടന്നൂർ ഭാഗത്തുനിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പയഞ്ചേരി വഴി ജബ്ബാർക്കടവ് വഴിയോ ഉളിയിൽ തില്ലങ്കേരി വഴിയോ കടന്നുപോണം .

പേരാവൂർ ഭാഗത്തുനിന്നും ഇരിക്കൂർ ഉളിക്കൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹാജി റോഡ്- ആറളം- എടൂർ- മാടത്തിൽ വഴി പോകേണ്ടതാണ്. പാർക്കിങ്ങ് 1) കൂട്ടുപുഴ-കുന്നോത്ത് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി പാലത്തിനുസമീപം ആളെയിറക്കി തന്തോട് പെരുംപറമ്പ റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യണം 2) ഉളിക്കൽ ഭാഗത്തുനിന്നും ഇരിക്കൂർ വരുന്ന വാഹനങ്ങൾ പാലത്തിനുസമീപം ആളെയിറക്കി കല്ലുംമുട്ടി ഭാഗത്ത് റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യണം. 3) പേരാവൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബ്ലോക്ക് ഓഫീസിന് സമീപം ആളെ ഇറക്കി കൂളിച്ചമ്പ്ര കീഴൂർ കുന്ന് പുന്നാട് ഗ്രൗണ്ട് ഭാഗങ്ങളിലും റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യണം. 4) ചാവശ്ശേരി, മട്ടന്നൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ സൂര്യ സിൽക്സിനുസമീപം ആളെയിറക്കി ജബ്ബാർകടവ് പാലം കടന്ന് വട്ടിയറ ഭാഗത്ത് റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യേണ്ടതുമാണ്. പോലീസ് അറിയിച്ചു.

Iritty

Next TV

Related Stories
ലഹരിക്കെതിരെ ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി 

Dec 7, 2023 05:25 AM

ലഹരിക്കെതിരെ ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി 

ലഹരിക്കെതിരെ ട്രെയിനേഴ്‌സ് ട്രെയിനിങ്...

Read More >>
ഷഹനയുടെ മരണം; ആരോപണ വിധേയനായ ഭാരവാഹിയെ ഒഴിവാക്കി പിജി ഡോക്ടര്‍മാരുടെ സംഘടന

Dec 6, 2023 10:24 PM

ഷഹനയുടെ മരണം; ആരോപണ വിധേയനായ ഭാരവാഹിയെ ഒഴിവാക്കി പിജി ഡോക്ടര്‍മാരുടെ സംഘടന

ഷഹനയുടെ മരണം; ആരോപണ വിധേയനായ ഭാരവാഹിയെ ഒഴിവാക്കി പിജി ഡോക്ടര്‍മാരുടെ...

Read More >>
കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അവഗണനയല്ല, പ്രതികാരം: ഇ.പി. ജയരാജൻ

Dec 6, 2023 10:11 PM

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അവഗണനയല്ല, പ്രതികാരം: ഇ.പി. ജയരാജൻ

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അവഗണനയല്ല, പ്രതികാരം: ഇ.പി....

Read More >>
സംസ്ഥാനത്ത് ഓണ്‍ലൈൻ ചൂതാട്ടങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി

Dec 6, 2023 09:55 PM

സംസ്ഥാനത്ത് ഓണ്‍ലൈൻ ചൂതാട്ടങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി

സംസ്ഥാനത്ത് ഓണ്‍ലൈൻ ചൂതാട്ടങ്ങള്‍ക്ക് 28 ശതമാനം...

Read More >>
ഇരിട്ടി സ്വദേശി കർണ്ണാടകയിൽ കുത്തേറ്റു മരിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ

Dec 6, 2023 08:43 PM

ഇരിട്ടി സ്വദേശി കർണ്ണാടകയിൽ കുത്തേറ്റു മരിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ

ഇരിട്ടി സ്വദേശി കർണ്ണാടകയിൽ കുത്തേറ്റു മരിച്ച സംഭവം; മൂന്നുപേർ...

Read More >>
ഓഫീസ് ബോര്‍ഡുകളില്‍ മലയാളം വേണം; കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം

Dec 6, 2023 08:19 PM

ഓഫീസ് ബോര്‍ഡുകളില്‍ മലയാളം വേണം; കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം

ഓഫീസ് ബോര്‍ഡുകളില്‍ മലയാളം വേണം; കര്‍ശനമായി പാലിക്കാന്‍...

Read More >>
Top Stories