---
title: "പഴയങ്ങാടിയിൽ ചരക്കുലോറിയിടിച്ച് വയോധിക മരിച്ചു"
english_title: "Pashyangadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167453/pashyangadi"
published_at: "2023-12-06T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65705e27a3660_Picsart_23-12-06_17-05-39-787.jpg"
keywords: []
---

# പഴയങ്ങാടിയിൽ ചരക്കുലോറിയിടിച്ച് വയോധിക മരിച്ചു

> **Lead Summary:** **പഴയങ്ങാടി**: രാമപുരത്ത് ചരക്ക് ലോറി ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം.അതിയടം സ്വദേശിനി മഞ്ഞേരിവീട്ടിൽ ഭാർഗ്ഗവിയാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് 12:30 ഓടെയാണ് അപകടം. പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം.

## Article Content

**പഴയങ്ങാടി**: രാമപുരത്ത് ചരക്ക് ലോറി ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം.അതിയടം സ്വദേശിനി മഞ്ഞേരിവീട്ടിൽ ഭാർഗ്ഗവിയാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് 12:30 ഓടെയാണ് അപകടം. പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം.

കർണാടകയിലെ ബെൽഗാമിൽ നിന്ന് പഞ്ചസാരയുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വയോധിക. ലോറിയുടെ അടിയിൽ കുടുങ്ങിപ്പോയ വയോധികയെ പഴയങ്ങാടി,പരിയാരം പോലീസ് എത്തിയാണ് പുറത്ത് എടുത്തത്.

പയ്യന്നൂരിൽ നിന്ന് അഗ്നിശമന സേനയുടെ റിസ്‌ക്യൂ ടീമും അപകട സ്ഥലത്ത് എത്തിയിരുന്നു.അപകടത്തിൽപ്പെട്ട വയോധികയെ പിന്നീട് ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167453/pashyangadi)