മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത്. ശരീരം മുഴുവൻ വെള്ള പെയിന്‍റ് അടിച്ചാണ് പ്രതിഷേധം.
പൊലീസിനെ ഭയന്നാണ് വെള്ള പെയിന്‍റ് അടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അൽപം മുൻപാണ് തലവൂർ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത് വേറിട്ട പ്രതിഷേധം നടത്തിയത്.
കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്ന് പോകുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെള്ളയടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു. വൈദ്യുതി മുടക്കത്തിനെതിരെ കെഎസ്ഇബിക്ക് 9737 രൂപയുടെ ചില്ലറ നൽകി നേരത്തെ രഞ്ജിത് പ്രതിഷേധിച്ചിരുന്നു.
Painted all over the body