---
title: "പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പേരാവൂർ സ്വദേശിയായ വൈദികനും"
english_title: " priest from Peravoor to attend the Prime Minister's Christmas celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171950/priest-from-peravoor-to-attend-the-prime-ministers-christmas-celebration"
published_at: "2023-12-24T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65885a3b0d53c_WhatsApp_Image_2023-12-24_at_21.41.26.jpeg"
keywords: []
---

# പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പേരാവൂർ സ്വദേശിയായ വൈദികനും

> **Lead Summary:** ദില്ലി: തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പേരാവൂർ സ്വദേശിയും. പേരാവൂർ തൊണ്ടിയിലെ നടുവത്താനിയിൽ പരേതരായ മാണി - ത്രേസ്യ ദമ്പതികളുടെ മകനും ബെനഡിക്റ്റൻ സഭാ സമൂഹത്തിന്റെ ആശ്രമ ശ്രേഷ്ഠനുമായ ഫാ. ജെറോം നടുവത്താനിയിക്കാണ് പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്.

## Article Content

ദില്ലി: തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പേരാവൂർ സ്വദേശിയും. പേരാവൂർ തൊണ്ടിയിലെ നടുവത്താനിയിൽ പരേതരായ മാണി - ത്രേസ്യ ദമ്പതികളുടെ മകനും ബെനഡിക്റ്റൻ സഭാ സമൂഹത്തിന്റെ ആശ്രമ ശ്രേഷ്ഠനുമായ ഫാ. ജെറോം നടുവത്താനിയിക്കാണ് പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്.

ചടങ്ങിൽ മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം 21ന് തുടങ്ങിയിരുന്നു. കേരളത്തിൽ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ സ്നേഹയാത്രക്ക് തുടക്കമിട്ടത്. ഈ മാസം 31 വരെ പത്ത് ദിവസങ്ങളിലാണ് ബിജെപിയുടെ സ്നേഹയാത്ര.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171950/priest-from-peravoor-to-attend-the-prime-ministers-christmas-celebration)