കണ്ണൂർ: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ച് നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ശേഷം അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോർഫ് ചെയ്യുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി ചുഷണം ചെയ്യുകയും പണം തട്ടിയെടുകുകയും ചെയ്ത പ്രതിയെ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.കപ്പക്കടവ് നുചിതോട് സ്വദേശി മുഹമ്മദ് സഫ്‌വാൻ (23) കളത്തിൽ ഹൗസ് എന്നയാളാണ് അറസ്റ്റിലായത്.
ഏച്ചുർ സ്വദേശിയായ പെൺക്കുട്ടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ്സിൻറ അന്വേഷണത്തിൽ പ്രതി സോഷ്യൽ മീഡിയയിൽ നിന്നും നിരവധി യുവതികളുടെ ഫോട്ടോ ശേഖരിച്ചു വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചു ഫോട്ടോകൾ ദുരുപയോഗം ചെയ്തതായി അറിയാൻ കഴിഞ്ഞു. ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി രണ്ട് ഫോണുകളും നാല് സിമ്മുകളും ഉപയോഗിച്ചായിരുന്നു കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നത്.
ഒളിവിൽ കഴിഞ്ഞു വരുന്ന പ്രതി താമസ സ്ഥലത്ത് എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ് എച്ച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുഭാഷ് ചന്ദ്രൻ, ഉദയ കുമാർ, എ എസ് ഐ ജ്യോതി, എസ് സി പി ഒ സിന്ധു, സിപിഒ അജിത്ത് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
1) ആരും തന്നെ അനാവശ്യ /അപരിചിതമോ ആയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, അനാവശ്യ വെബ്സൈറ്റ് സന്ദർശിക്കാനോ വ്യക്തിഗത വിവരങ്ങൾ കൈമാറാനോ പാടില്ലാത്തതാണതരത്തിൽ ചെയ്യുക വഴി സോഷ്യൽ മീഡിയ അക്കൌണ്ടുകൾ നഷ്ടപ്പെടുകയും, പണം ബാങ്ക് അക്കൌണ്ടുകളിൽ നിന്നും നഷ്ടമാകുകയും ചോർത്തപ്പെടുന്നതായും കാണപ്പെടുന്നു. സ്വകാര്യ വിവരങ്ങൾ ചോർത്ത പെടുന്നതായും കാണപ്പെടുന്നു.
2) ഫോണുകളിൽ വിശ്വാസ്വതയുള്ള ആപ്ലീക്കേഷനുകൾ മാത്രം ഉപയോഗിക്കുക.
3) ലോൺ ആപ്പുകൾ മിക്കവയും നിങ്ങളുടെ ഫോണിലെ മുഴുവൻ ഡാറ്റകളും ചോർത്തുന്നവയാണ്.
4) ടെലിഗ്രാം, ഇൻസ്റ്റാഗ്രാം വഴിയോ മറ്റും ലിങ്കുകൾ വഴിയോ ജോലി വാഗ്ദാനം ചെയ്തു നിരവധി തട്ടിപ്പുകൾ നടത്തുന്നുണ്ട്
5) ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിന്നായി വിശ്വാസ്വതയുള്ള ആപ്പുകൾ മാത്രം ഉപയോഗിക്കുക
6) ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം മറ്റ് സോഷ്യൽ മീഡിയ ലിങ്കുകൾ വഴിയുള്ള ഓൺലൈൻ പർച്ചേസുകൾ സുരക്ഷിതമല്ല.
7) ഒരു കാരണവശാലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, യൂസർ ഐഡി പാസ്സ്‌വേർഡ്, ഒ ടി പി എന്നിവ കൈമാറരുത്.
8) പണം ഓഫർ ചെയ്തുള്ള ഓൺലൈൻ ടാസ്‌കുകളിൽ യാതൊരു കാരണവശാലും പങ്കെടുക്കരുത് നിങ്ങളുടെ അക്കൌണ്ടിലെ മുഴുവൻ തുകയും നഷ്ടപ്പെട്ടേക്കാം.
9) ഇത്തരം കുറ്റകൃത്യങ്ങളിൽ ഇരയായാൽ 1930 എന്നനമ്പറിൽ വിളിച്ചറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ കയറി പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Arrested