പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേർ കൂടി അറസ്റ്റില്‍. സീതത്തോട് സ്വദേശികളായ അഖില്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി.
കേസില്‍ നേരത്തെ ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റിലായിരുന്നു. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ഓഫീസിലെത്തി ജോയല്‍ കീഴടങ്ങുകയായിരുന്നു.
ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. പ്രായപൂർത്തിയാകാത്തവരും പ്രതികളായുണ്ടെന്നു സൂചനയുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി പ്രതികളില്‍ പലരും സൗഹൃദത്തിലായതെന്നു പൊലീസ് പറയുന്നു.
സ്കൂളില്‍ പോകാൻ മടി കാണിച്ചതിനെ തുടർന്നു പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്. 2022 മുതല്‍ കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നു പൊലീസ് പറയുന്നു.
Arrested