---
title: "എസ് പി സി ക്യാംപുകൾക്ക് തുടക്കമായി"
english_title: "Spc camp aralam school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18520/spc-camp-aralam-school"
published_at: "2021-12-31T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cea64b527b4_Picsart_21-12-31_12-13-20-350.jpg"
keywords: []
---

# എസ് പി സി ക്യാംപുകൾക്ക് തുടക്കമായി

> **Lead Summary:**  ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉൾപ്പെടെയുള്ള സ്റ്റുഡൻന്റ് കേഡറ്റുകളുടെ 2ദിവസം നീണ്ടു നിൽക്കുന്ന ക്യാംപുകൾക്കാണ് തുടക്കമായത്. ആറളം ഫാം സ്കൂളിലെ ക്യാംപ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യ്തു.

## Article Content

 ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉൾപ്പെടെയുള്ള സ്റ്റുഡൻന്റ് കേഡറ്റുകളുടെ 2ദിവസം നീണ്ടു നിൽക്കുന്ന ക്യാംപുകൾക്കാണ് തുടക്കമായത്. ആറളം ഫാം സ്കൂളിലെ ക്യാംപ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യ്തു.

പി.ടി.എ പ്രസിഡണ്ട് കെ.ബി ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ആറളം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സി രാജു കേഡറ്റുകൾക്ക് ഉപഹാരം നൽകി സംസാരിച്ചു. പ്രിൻസിപ്പാൾ പി.സതീശൻ , ഹെഡ് മിസ്ട്രസ് എൻ സുലോചന , സൈറ്റ് മാനേജർ പി.പി. ഗിരീഷ്, സി പി ഒ മാരായ എ.പി. ശ്രീജ, ഒ പി. സോജൻ എന്നിവർ സംസാരിച്ചു. വി.കെവിപിന , ഡോ: ജയകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.

ആറളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി ആരംഭിച്ച എസ്. പി. സി. യുടെ ക്രിസ്മസ് ക്യാമ്പിന് തുടക്കമായി. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി. രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീബ രവി അധ്യക്ഷയായി വാർഡ് മെമ്പർമാരായ ഷൈൻ ബാബു, അബ്ദുൽ നാസർ ചത്തോത്ത്, പി. ടി. എ. വൈസ് പ്രസിഡന്റ്‌ കെ. പി. അഷ്‌റഫ്‌, പ്രിൻസിപ്പാൾ സുരേന്ദ്രൻ കെ. കെ. ഹെഡ്മാസ്റ്റർ സജി കെ. വി, പ്രേമദാസൻ കൊച്ചേത്ത് അദ്ധ്യാപകരായ ബിന്ദു, ലിന്റു, പവിത്രൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷിജേഷ് മാസ്റ്റർ, റീന ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18520/spc-camp-aralam-school)