പരീക്ഷക്ക് മുന്നെ പ്ലസ് ടു മോഡൽ എക്സാം ചോദ്യപേപ്പർ വാട്ട്സ്ആപ്പിൽ;  അന്വേഷണത്തിന് ഉത്തരവ്

പരീക്ഷക്ക് മുന്നെ പ്ലസ് ടു മോഡൽ എക്സാം ചോദ്യപേപ്പർ വാട്ട്സ്ആപ്പിൽ;  അന്വേഷണത്തിന് ഉത്തരവ്
Feb 21, 2024 06:40 PM | By sukanya

തിരുവനന്തപുരം: ഹയർസെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ  പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ജീവനക്കാർ ചോദ്യപേപ്പർ അടങ്ങിയ പാക്കറ്റ് പ്രിൻസിപ്പൽമാരേയാണ് ഏൽപ്പിക്കുക. ഈ സാഹചര്യത്തിൽ ചോദ്യപേപ്പർ ചോർന്നത് വളരെ ഗൗരവമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നത്. പരീക്ഷ എഴുതുന്നതിന് മുൻപേ വിദ്യാർത്ഥികൾക്ക് വാട്ട്സ്ആപ്പിലൂടെ ചോദ്യപേപ്പർ ലഭിക്കുകയായിരുന്നു. സ്കൂളിലെ നിരവധി കുട്ടികൾക്കാണ് വാട്സ്ആപ്പ് അക്കൗണ്ട് വഴിയാണ് ചോദ്യപേപ്പർ ലഭിച്ചിട്ടുള്ളത്. രാവിലെ 9:30ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പറുകൾ രാവിലെ 7:00 മണി മുതൽ തന്നെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അച്ചടിച്ച ചോദ്യപേപ്പറിന്റെ ചിത്രം മൊബൈലിൽ പകർത്തിയ നിലയിലാണ് ഉള്ളത്. ഈ ചിത്രങ്ങളാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചത്. ഒരാഴ്ച മുൻപാണ് സീൽ ചെയ്ത കവറിൽ ചോദ്യപേപ്പറുകൾ സ്കൂളിലേക്ക് എത്തിച്ചത്. ഇവ സ്കൂൾ ലോക്കറുകളിലാണ് സൂക്ഷിക്കുക. ഇതിനിടയിൽ ചോദ്യപേപ്പറുകൾ ചോർന്നത് ഗൗരവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് കാണുന്നത്.

Exam

Next TV

Related Stories
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

Apr 15, 2024 05:15 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്. വിഗ്രഹ ഘോഷയാത്ര...

Read More >>
#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

Apr 15, 2024 05:03 PM

#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

കാപ്പ നിയമ പ്രകാരം...

Read More >>
#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

Apr 15, 2024 04:31 PM

#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ...

Read More >>
#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

Apr 15, 2024 02:39 PM

#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി...

Read More >>
ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Apr 15, 2024 01:33 PM

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ...

Read More >>
Top Stories