കണ്ണൂർ: പുഷ്പന്റെ പരാതിയിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെനെതിരെ കേസ്. ചൊക്ലി പൊലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലാണ് പുഷ്പൻ. സ്വകാര്യ സർവകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്റെ പോസ്റ്റ്.
സ്വകാര്യ സർവകലാശാല വിഷയത്തിൽ സിപിഎം നയം മാറ്റത്തെ വിമർശിച് അലോഷ്യസ് ഈ മാസം ആറിന് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിന് എതിരെയാണ് പുഷ്പൻ പരാതി നൽകിയത്. ഐപിസി 153ന് പുറമെ കേരള പൊലീസ് ആക്ടിലെ 120(o) വകുപ്പും ചുമത്തിയിട്ടുണ്ട്.
Kannur