കതിരൂർ: വിവിധ ആവശ്യങ്ങള്‍ക്കായി കതിരൂരില്‍ എത്തുന്ന വനിതകള്‍ക്ക് താമസ സൗകര്യം ഒരുക്കി കതിരൂര്‍ വില്ലേജ് വനിതാ സഹകരണ സംഘം. കതിരൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന്റെ വനിതാ ബ്രാഞ്ചിന് സമീപമാണ് വനിതാ ഹോസ്റ്റല്‍ ആരംഭിച്ചിരിക്കുന്നത്.
വിദൂര സ്ഥലങ്ങളില്‍ നിന്നും ഉദ്യോഗം ലഭിച്ചും പഠനാവശ്യത്തിനും മറ്റുമായി കതിരൂരില്‍ എത്തിച്ചേരുന്ന വനിതകള്‍ക്ക് മികച്ച നിലയിലുള്ള താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കതിരൂരിലെ ആദ്യത്തെ സഹകരണ സംരംഭമായ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ യു.പി. ശോഭ ഉദ്ഘാടനം ചെയ്തു. 40ഓളം വനിതകള്‍ക്ക് ഭക്ഷണമടക്കമുള്ള താമസ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ കതിരൂര്‍ വില്ലേജ് വനിത സഹകരണ സംഘം പ്രസിഡന്റ് കെ. ഗീത അധ്യക്ഷത വഹിച്ചു. കതിരൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില.പി.രാജ്, സെക്രട്ടറി കെ. ഷീന, എ.കെ. ഉഷ, രമേശ് കണ്ടോത്ത്, ഇ.ഡി. ബീന, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, എ. വാസു, കെ.വി. പവിത്രന്‍, എം. നളിനി, എ.കെ. രമ്യ, എ.കെ. രമേശന്‍, കെ. ലതിക, എ.കെ. ശോഭ, പി.വി. ലീജ എന്നിവര്‍ സംസാരിച്ചു.
Kathirur Village Women's Cooperative Society