ന്യൂഡല്‍ഹി: പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ ഉത്തരവിട്ടു.കോവിഡ് കാലത്തിനു മുന്പുണ്ടായിരുന്ന ടിക്കറ്റ് നിരക്കെ ഇനി യാത്രക്കാരില്‍ നിന്ന് ഈടാക്കൂ. ടിക്കറ്റ് നിരക്കില്‍ നാല്‍പ്പതു മുതല്‍ അന്പതുശതമാനം വരെ കുറയും.
മിനിമം ചാർജ് 30 രൂപയില്‍നിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു.കോവിഡ് ലോക്‌ഡൗണിനുശേഷം പാസഞ്ചർ, മെമു ട്രെയിനുകള്‍ എക്സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു.
പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. ടിഎസ് ആപ്പുകള്‍ വഴി ടിക്കറ്റുകള്‍ ലഭിച്ചു തുടങ്ങി. രണ്ട് ദിവസം മുൻപാണ് നോർത്തേണ്‍ റെയില്‍വേയില്‍ നിരക്കില്‍ മാറ്റം വരുത്തിയത്.
Train ticket