കണ്ണൂർ : ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍/പ്ലംബര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത എസ് എസ് എല്‍ സി, ഇലക്ട്രീഷ്യന്‍ ട്രേഡിൽ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
താല്‍പര്യമുള്ളവര്‍ മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി മാര്‍ച്ച് അഞ്ചിന് രാവിലെ 11 മണിക്ക് മുമ്പ് ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2706666
Appoinment