---
title: "ആലപ്പുഴയിൽ ബൈക്ക് നിയന്ത്രണം  വിട്ട് അപകടം:  യുവാവിന് ദാരുണാന്ത്യം."
english_title: "Alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189403/alappuzha"
published_at: "2024-03-05T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6638d9968b_Screenshot_20240305-052927_Facebook.jpg"
keywords: []
---

# ആലപ്പുഴയിൽ ബൈക്ക് നിയന്ത്രണം  വിട്ട് അപകടം:  യുവാവിന് ദാരുണാന്ത്യം.

> **Lead Summary:** **ഹരിപ്പാട്**: ആലപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തിൽ സോമശേഖരൻ പിള്ള - ഗീതാ ദമ്പതികളുടെ മകൻ കെ.എസ് ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. അപകടം സംഭവിച്ച് ഏകദേശം ഒരു മണിക്കൂറിനു ശേഷം അതു വഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണ് അപകടം ഉണ്ടായ വിവരം നാട്ടുകാരെ അറിയിച്ചത്.

## Article Content

**ഹരിപ്പാട്**: ആലപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തിൽ സോമശേഖരൻ പിള്ള - ഗീതാ ദമ്പതികളുടെ മകൻ കെ.എസ് ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. അപകടം സംഭവിച്ച് ഏകദേശം ഒരു മണിക്കൂറിനു ശേഷം അതു വഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണ് അപകടം ഉണ്ടായ വിവരം നാട്ടുകാരെ അറിയിച്ചത്.

വിവരമറിഞ്ഞ് നാട്ടുകാരെത്തി ഉടനെ തന്നെ ഉണ്ണികൃഷ്ണനെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. രണ്ടു ദിവസം മുമ്പാണ് ഉണ്ണികൃഷ്ണൻ അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്. ഭാര്യ: ഐശ്വര്യ . മകൾ : ശ്രീനിഖ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189403/alappuzha)