മാടായിക്കാവ് : ക്ഷേത്രകലാ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ ക്ഷേത്രകലാ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ചെണ്ട, ചുമര്‍ചിത്രം, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നീ കോഴ്‌സുകളിലാണ് പരിശീലനം. ഒരു കുട്ടിക്ക് ഒരേ സമയം ഒന്നിലധികം കോഴ്‌സുകള്‍ അനുവദനീയമല്ല. നിലവില്‍ പഠിക്കുന്ന പ്രാഥമിക കോഴ്‌സുകളിലെ കുട്ടികള്‍ തുടര്‍ പരിശീലനത്തിന് അപേക്ഷ നല്‍കണം. ക്ഷേത്രകലാ അക്കാദമിയുടെ www.kshethrakalaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഏപ്രില്‍ 25നകം സെക്രട്ടറി ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, 670303 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2986030
Applynow