തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണയം ഇന്ന് ആരംഭിക്കും. 70 ക്യാമ്പുകളിലായി പതിനാലായിരത്തോളം അധ്യാപകരെയാണ് എസ്എസ്എൽസി മൂല്യനിർണയത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. എല്ലാ വിഷയങ്ങളും കൂടി മുപ്പത്തിയെട്ടര ലക്ഷം പേപ്പറുകൾ പരിശോധിക്കാനുണ്ട്.
ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. മൊത്തം 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പ്ലസ് വൺ പ്ലസ്‌ടു ക്ലാസുകളിലെ 52 ലക്ഷത്തിൽപരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുക. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 8 ക്യാമ്പുകളിലായി 2200 ഓളം അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കും. ഏപ്രിൽ 20ന് മൂല്യനിർണയം പൂർത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രഖ്യാപിക്കാനാണ് ഒരുക്കം.
Exam