---
title: "തലവിൽ ദൈവത്താൽ മഹാവിഷ്ണുക്ഷേത്രത്തിലെ ബ്രഹ്മകലശ മഹോത്സവം: ഏപ്രിൽ 8 മുതൽ 18 വരെ നടക്കും "
english_title: "Thalavil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196491/thalavil"
published_at: "2024-04-03T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d179e01867_IMG-20240403-WA0038.jpg"
keywords: []
---

# തലവിൽ ദൈവത്താൽ മഹാവിഷ്ണുക്ഷേത്രത്തിലെ ബ്രഹ്മകലശ മഹോത്സവം: ഏപ്രിൽ 8 മുതൽ 18 വരെ നടക്കും 

> **Lead Summary:** **തളിപ്പറമ്പ** :തലവിൽ ദൈവത്താൽ മഹാവിഷ്ണുക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശ മഹോത്സവം ഏപ്രിൽ 8 മുതൽ 18 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് കലവറ നിറക്കൽ ഘോഷയാത്രയോടെയാണ് മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്. 8 ന് രാവിലെ 11 മണിക്ക് ബിജു പാണപ്പുഴ വരച്ച ചുമർചിത്രങ്ങളുടെ സമർപ്പണം, 9 ന് ഒമ്പതുമണിക്ക് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആദരിക്കലും നടക്കും.

## Article Content

**തളിപ്പറമ്പ** :തലവിൽ ദൈവത്താൽ മഹാവിഷ്ണുക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശ മഹോത്സവം ഏപ്രിൽ 8 മുതൽ 18 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് കലവറ നിറക്കൽ ഘോഷയാത്രയോടെയാണ് മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്. 8 ന് രാവിലെ 11 മണിക്ക് ബിജു പാണപ്പുഴ വരച്ച ചുമർചിത്രങ്ങളുടെ സമർപ്പണം, 9 ന് ഒമ്പതുമണിക്ക് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആദരിക്കലും നടക്കും.

15 ന് രാവിലെ 10:15 നും 11: 15 നും മധ്യേ ദേവപ്രതിഷ്ഠ, നടക്കും. 18ന് വൈകുന്നേരം ശ്രീഭൂതബലി തുടർന്ന് പാണ്ടിമേളത്തോട് കൂടി തിടമ്പെഴുന്നള്ളത്തും ആറുമണിക്ക് തിടമ്പു നൃത്തവും നടക്കും ഉത്സവത്തിൻ്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി കൂടിയാട്ടം, ഭഗവത് ഗീതാർച്ചന, വനിതാ ചരട് കുത്തിക്കോൽക്കളി, ആധ്യാത്മിക പ്രഭാഷണം, ചാക്യാർകൂത്ത് , തായമ്പക സോപാനസംഗീതം, കഥകളി , ഓട്ടം തുള്ളൽ , പ്രാദേശിക കലാ പ്രതിഭകളുടെ വിവിധ കലാപരിപാടികളും നടക്കും. വാർത്താ സമ്മേളനത്തിൽ കെ വി കുഞ്ഞിക്കണ്ണൻ, കെ കെ അർജുൻ, ടി വി സുരേന്ദ്രൻ, സൂര്യ സോമൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196491/thalavil)