ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ്സ് പൊലിസ് കേഡറ്റ് രണ്ടാം ബാച്ചിൻ്റെ പാസിങ് ഔട്ട് പരേഡ് വളള്യാട് ഗ്രൗണ്ടിൽ വെച്ച് നടന്നു. ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ പി.കെ ജിജീഷ് അഭിവാദ്യം സ്വീകരിച്ചു. എസ്.പി.സി ജില്ലാ അഡീഷണൽ നോഡൽ ഓഫിസർ കെ. പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകൻ പി.വി. ശശീന്ദ്രൻ, പി ടി എ പ്രിസിഡന്റ് സന്തോഷ് കോയിറ്റി എന്നിവരും സല്യൂട്ട് സ്വീകരിച്ചു.
എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഉമേഷ്, പ്രവീൺ, കമ്യൂണിറ്റി പൊലിസ് ഓഫിസർ കെ.എം. സുധീഷ്, അസി.കമ്യൂണിറ്റി പൊലിസ് ഓഫീസർ അഖില എന്നിവർ നേതൃത്വം നൽകി. 21 പെൺകുട്ടികൾ ഉൾപ്പെടെ 43 പേരാണ് പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്.
Student police