വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി

വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി
Apr 19, 2024 09:35 PM | By shivesh

ഒരു ഘട്ടത്തില്‍ 150 റണ്‍സ് പോലും കടക്കില്ലെന്ന തോന്നിപ്പിച്ച ചെന്നൈയെ 176/6 എന്ന പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ എംഎസ് ധോണി. ഏഴാം വിക്കറ്റില്‍ ജഡേജയെ കാഴ്ചക്കാരനായി ധോണി മിന്നി തിളങ്ങിയപ്പോള്‍ ചെന്നൈ 13 പന്തില്‍ നിന്ന് 35 റണ്‍സാണ് നേടിയത്. ഇതില്‍ 28 റണ്‍സാണ് ധോണി 9 പന്തില്‍ നിന്ന് നേടിയത്. ജഡേജ 40 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു. 36 റണ്‍സ് നേടി അജിങ്ക്യ രഹാനെയും 30 റണ്‍സ് നേടിയ മോയിന്‍ അലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

രണ്ടാം ഓവറില്‍ രച്ചിന്‍ രവീന്ദ്രയെ നഷ്ടമായ ചെന്നൈയ്ക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗായക്വാഡിനെ നഷ്ടമാകുമ്ബോള്‍ സ്കോര്‍ ബോര്‍ഡില്‍ 33 റണ്‍സായിരുന്നു. മികച്ച ടച്ചിലാണെന്ന് തോന്നിപ്പിച്ച ഗായക്വാഡ് 13 പന്തില്‍ 17 റണ്‍സ് നേടിയാണ് പുറത്തായത്. അജിങ്ക്യ രഹാനെയ്ക്ക് കൂട്ടായി ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച്‌ എത്തിയ ജഡേജ നിലയുറപ്പിച്ച്‌ കളിച്ചപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 35 റണ്‍സാണ് നേടിയത്.

24 പന്തില്‍ 36 റണ്‍സ് നേടിയ രഹാനെയെ ക്രുണാല്‍ പാണ്ഡ്യ പുറത്താക്കിയപ്പോള്‍ അപകടകാരിയായ ശിവം ഡുബേയെ സ്റ്റോയിനിസ് മടക്കിയയച്ചു. സമീര്‍ റിസ്വിയെ ക്രുണാല്‍ പുറത്താക്കിയപ്പോള്‍ ചെന്നൈ 90/5 എന്ന നിലയിലേക്ക് വീണു.

ആറാം വിക്കറ്റില്‍ ജഡേജ -മോയിന്‍ സഖ്യം നേടിയ 51 റണ്‍സാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തുവാനുള്ള അടിത്തറ പാകിയത്. ഒരു ഘട്ടത്തില്‍ 150 പോലും കടക്കില്ലെന്ന് കരുതിയ സ്ഥിതിയില്‍ നിന്ന് 33 പന്തില്‍ 51 റണ്‍സ് നേടിയാണ് ഈ കൂട്ടുകെട്ട് ചെന്നൈയെ മുന്നോട്ട് നയിച്ചത്.

രവി ബിഷ്ണോയിയെ ഹാട്രിക്ക് സിക്സുകള്‍ക്ക് പായിച്ച്‌ മോയിന്‍ അലി പുറത്തായപ്പോളാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. 20 പന്തില്‍ 30 റണ്‍സാണ് മോയിന്‍ അലി നേടിയത്. എംഎസ് ധോണി കളത്തിലെത്തിയപ്പോള്‍ ചെന്നൈയെ താരം മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്ന് ഫോറും രണ്ട് സിക്സും അടക്കം ധോണി 9 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

Msd

Next TV

Related Stories
ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

May 2, 2024 10:03 PM

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ്...

Read More >>
തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

May 2, 2024 07:23 PM

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന്...

Read More >>
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

May 2, 2024 06:39 PM

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ...

Read More >>
കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

May 2, 2024 06:07 PM

കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ...

Read More >>
സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

May 2, 2024 06:02 PM

സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

സ്കൂൾ ബസാർ പ്രവർത്തനം...

Read More >>
#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

May 2, 2024 04:51 PM

#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും...

Read More >>
Top Stories