പറശ്ശിനി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ബോട്ട് റാലി. എൽ ഡി എഫ് കണ്ണൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി എം വി ജയരാജൻ്റെ പ്രചാരണത്തിനാണ് പറശ്ശിനി പുഴയിൽ ആവേശം നിറഞ്ഞ ബോട്ട് റാലി നടത്തിയത്. എൽ ഡി എഫ് ആന്തൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ബോട്ട് റാലി സംഘടിപ്പിച്ചത്. പറശ്ശിനി പുഴയിൽ സർവീസ് നടത്തുന്ന എട്ട് ബോട്ടുകൾ റാലിയിൽ പങ്കെടുത്തു.
സ്ഥാനാർഥിയുടെ വിജയാരവം മുഴക്കിയ നിലയിൽ 500 ലധികം പേർ പങ്കെടുത്തു. റാലി പറശ്ശിനി ബോട്ട് ജട്ടിയിൽ സിപിഐ എം ഏരിയാ കമ്മിറ്റിയംഗം സി അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എം വി ജനാർദ്ദനൻ, കെ വി പ്രേമരാജൻ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുതുമയേറിയ ബോട്ട് റാലി കാണാൻ പറശ്ശിനി പുഴയുടെ ഇരകരകളിലുമായി നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Parassini river