സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും
May 4, 2024 11:38 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്.

അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണാർക്കാട് മേഖലയിൽ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.


Kseb

Next TV

Related Stories
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

May 18, 2024 11:26 AM

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും...

Read More >>
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024 11:03 AM

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും...

Read More >>
ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

May 18, 2024 09:18 AM

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു

ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു...

Read More >>
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

May 18, 2024 09:13 AM

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍...

Read More >>
ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

May 18, 2024 09:05 AM

ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

ജെ ഡി സി കോഴ്‌സ്; സ്‌പോട്ട്...

Read More >>
ഗതാഗതം നിരോധിച്ചു

May 18, 2024 07:26 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
News Roundup