---
title: "ഭണ്ഡാരം എഴുന്നള്ളത്ത് മണത്തണയിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു"
english_title: "Bhandaram Ezhunnallathu TO KOTTIYOOR"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206962/bhandaram-ezhunnallathu-to-kottiyoor"
published_at: "2024-05-22T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e2bc34c487_DSC_0366.JPG"
keywords: []
---

# ഭണ്ഡാരം എഴുന്നള്ളത്ത് മണത്തണയിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

> **Lead Summary:**  മണത്തണ : 'ഭണ്ഡാരം എഴുന്നള്ളത്ത്' ഗജവീരന്മാരുടെ അകമ്പടിയോടെ മണത്തണയിൽ നിന്നും പുറപ്പെട്ടു. അർദ്ധരാത്രിയോടെ കൊട്ടിയൂരിൽ എത്തിച്ചേരും. മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകളും കരിമ്പന ഗോപുരത്തിൽ സൂക്ഷിക്കുന്ന കൊട്ടിയൂർ പെരുമാളിന്റെ തിരുവാഭരണങ്ങളും സ്വർണ്ണ രജത കുംഭങ്ങളും അടിയന്തരയോഗ സമേതം കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുന്നതാണ് 'ഭണ്ഡാരം എഴുന്നള്ളത്ത്'. അർദ്ധരാത്രിയോടെ എഴുന്നള്ളത്ത് ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഇക്കരെ ക്ഷേത്രത്തിലെ ദേവീ ദേവന്മാരുടെ തിടമ്പുകളും നെയ്യാട്ട ദിവസം മുതിരേരിയിൽ നിന്നും എത്തിയ വാളും ഭണ്ഡാര എഴുന്നള്ളത്തിനൊപ്പം അക്കരെ സന്നിധാനത്തേക്ക് പുറപ്പെടും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ പ്രവേശിച്ചതിന് ശേഷം മാത്രമേ സ്ത്രീകൾക്ക് അക്കരെ സന്നിധാനത്ത് പ്രവേശനം അനുവദിക്കാറുള്ളു.

## Article Content

 മണത്തണ : 'ഭണ്ഡാരം എഴുന്നള്ളത്ത്' ഗജവീരന്മാരുടെ അകമ്പടിയോടെ മണത്തണയിൽ നിന്നും പുറപ്പെട്ടു. അർദ്ധരാത്രിയോടെ കൊട്ടിയൂരിൽ എത്തിച്ചേരും. മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകളും കരിമ്പന ഗോപുരത്തിൽ സൂക്ഷിക്കുന്ന കൊട്ടിയൂർ പെരുമാളിന്റെ തിരുവാഭരണങ്ങളും സ്വർണ്ണ രജത കുംഭങ്ങളും അടിയന്തരയോഗ സമേതം കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുന്നതാണ് 'ഭണ്ഡാരം എഴുന്നള്ളത്ത്'. അർദ്ധരാത്രിയോടെ എഴുന്നള്ളത്ത് ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഇക്കരെ ക്ഷേത്രത്തിലെ ദേവീ ദേവന്മാരുടെ തിടമ്പുകളും നെയ്യാട്ട ദിവസം മുതിരേരിയിൽ നിന്നും എത്തിയ വാളും ഭണ്ഡാര എഴുന്നള്ളത്തിനൊപ്പം അക്കരെ സന്നിധാനത്തേക്ക് പുറപ്പെടും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ പ്രവേശിച്ചതിന് ശേഷം മാത്രമേ സ്ത്രീകൾക്ക് അക്കരെ സന്നിധാനത്ത് പ്രവേശനം അനുവദിക്കാറുള്ളു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206962/bhandaram-ezhunnallathu-to-kottiyoor)