മദ്യനയക്കേസിൽ കെജ്രിവാളിന് ഉടൻ മോചനമില്ല, ജയിലിൽ തുടരും;ഇഡി ഹര്‍ജിയിൽ വിധി പിന്നീട്

മദ്യനയക്കേസിൽ കെജ്രിവാളിന് ഉടൻ മോചനമില്ല, ജയിലിൽ തുടരും;ഇഡി ഹര്‍ജിയിൽ വിധി പിന്നീട്
Jun 21, 2024 06:09 PM | By sukanya

ദില്ലി: മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു.

കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും. ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ തന്നെ ദില്ലിയിൽ ആം ആദ്മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ ഇഡി അതിരാവിലെ ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്ത് കേസിൽ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയതോടെയാണ് ജയിൽ മോചനം വൈകുമെന്ന് ഉറപ്പായത്. അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് ദില്ലി മുഖ്യമന്ത്രിക്ക് ഇന്നലെ ജാമ്യം ലഭിച്ചത്. മദ്യനയക്കേസ് പരിഗണിക്കുന്ന റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.


Delhi

Next TV

Related Stories
  ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ ശുചിത്വ സന്ദേശയാത്ര നടത്തി

Jun 27, 2024 08:47 PM

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ ശുചിത്വ സന്ദേശയാത്ര നടത്തി

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ ശുചിത്വ സന്ദേശയാത്ര നടത്തി...

Read More >>
ഫാര്‍മസിസ്റ്റ് നിയമനം

Jun 27, 2024 07:46 PM

ഫാര്‍മസിസ്റ്റ് നിയമനം

ഫാര്‍മസിസ്റ്റ്...

Read More >>
ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും: കെ ബി ഗണേഷ് കുമാർ

Jun 27, 2024 07:15 PM

ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും: കെ ബി ഗണേഷ് കുമാർ

ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും: കെ ബി ഗണേഷ്...

Read More >>
അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം

Jun 27, 2024 07:00 PM

അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം

അരുന്ധതി റോയ്ക്ക് പെൻ പിന്റർ...

Read More >>
പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ കുറ്റപത്രം

Jun 27, 2024 06:50 PM

പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ കുറ്റപത്രം

പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ...

Read More >>
 പഴയ സ്മാർട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് റിപ്പോർട്ട്

Jun 27, 2024 06:27 PM

പഴയ സ്മാർട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് റിപ്പോർട്ട്

പഴയ സ്മാർട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന്...

Read More >>
Top Stories










News Roundup