---
title: "പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ കുറ്റപത്രം"
english_title: " Charge sheet filed against Yediyurappa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215471/charge-sheet-filed-against-yediyurappa"
published_at: "2024-06-27T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d678b131f8_YEDIYOORAPPA.jfif"
keywords: []
---

# പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ കുറ്റപത്രം

> **Lead Summary:** ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി രണ്ടിന് തൻ്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ മകളെ പീഡിപ്പിച്ചെന്ന 17 കാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

## Article Content

ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി രണ്ടിന് തൻ്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ മകളെ പീഡിപ്പിച്ചെന്ന 17 കാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുറഞ്ഞത് 3 വർഷം വരെ തടവും, 5 വർഷം വരെ തടവ് നീട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നു. മാർച്ച് 14ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ സഹോദരൻ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്ന് മാർച്ചിൽ സദാശിവനഗർ പൊലീസ് രജിസ്റ്റർ ചെയ്തത കേസ്, കൂടുതൽ അന്വേഷണത്തിനായി സിഐഡിക്ക് കൈമാറിക്കൊണ്ട് കർണാടക പൊലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ ഉത്തരവിട്ടു. ഇപ്പോൾ, കർണാടക ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ജൂൺ 14ന് നടന്ന അവസാന വാദം കേൾക്കലിൽ, യദ്യൂരപ്പയ്ക്കെതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് സിഐഡിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215471/charge-sheet-filed-against-yediyurappa)