അവസാന ടി20 മത്സരമെന്ന് കിംഗ്; ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

അവസാന ടി20 മത്സരമെന്ന് കിംഗ്; ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി
Jun 30, 2024 06:34 AM | By sukanya

 ബാര്‍ബഡോസ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോക കിരീടം നേടിയ ശേഷമായിരുന്നു കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. തുടര്‍ന്ന് ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് കോലി വ്യക്തമാക്കി.

കോലിയുടെ വാക്കുകള്‍... ''ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ഈ ലോകകപ്പില്‍ എനിക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇതെല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അപ്പോഴാണ് ഇത്തരത്തില്‍ ഒരു ഇന്നിംഗ്‌സ് കളിക്കാന്‍ സാധിക്കുന്നത്.

ദൈവം മഹാനാണ്.  ഈ കിരീടം ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അതിന് സാധിക്കുകയും ചെയ്തു. ഇനി അടുത്ത തലമുറയ്ക്ക് അവസരം നല്‍കണം. അവരാണ് ഇനി മുന്നോട്ട് കൊ്ണ്ടുപോവേണ്ടത്. ഒരു ഐസിസി ടൂര്‍ണമെന്റില്‍ വിജയിക്കാനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. രോഹിത് ശര്‍മയെ നോക്കൂ, അദ്ദേഹം ഒമ്പത് ടി20 ലോകകപ്പുകള്‍ കളിച്ചു.

ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. രോഹിത് അത് അര്‍ഹിക്കുന്നു. വികാരങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. ഇതൊരു മഹത്തായ ദിവസമാണ്, ഞാന്‍ കടപ്പെട്ടിരിക്കും.'' കോലി മത്സരശേഷം പറഞ്ഞു. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4112 റണ്‍സാണ് അടിച്ചെടുത്തത്. 48.38 ശരാശരിയും 58.68 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.


Cricket

Next TV

Related Stories
മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി

Jul 2, 2024 09:34 AM

മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി

മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി...

Read More >>
സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

Jul 2, 2024 09:02 AM

സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന മാധ്യമ അവാര്‍ഡിന്...

Read More >>
ആരോഗ്യ പഠന ക്ലാസ് നടത്തി

Jul 2, 2024 08:44 AM

ആരോഗ്യ പഠന ക്ലാസ് നടത്തി

ആരോഗ്യ പഠന ക്ലാസ് നടത്തി...

Read More >>
താല്‍ക്കാലിക നിയമനം

Jul 2, 2024 06:49 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി

Jul 2, 2024 06:35 AM

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി...

Read More >>
അപേക്ഷ ക്ഷണിച്ചു

Jul 2, 2024 05:29 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
News Roundup