സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Jun 27, 2024 04:07 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നത് മഴ ലഭിക്കുന്നതിന് കാരണമാകുന്നത്. മധ്യ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതും കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതും മഴ ശക്തിപ്പെടുന്നതിന് കാരണമാകുന്നു.

കാസർഗോഡ് മൂന്നാംകടവ് കൂവാരയിൽ ഉരുൾപൊട്ടലുണ്ടായി. വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തു. ആളാപയമില്ല. നിരവധി കവുങ്ങുകളും തെങ്ങുകളും നശിച്ചിട്ടുണ്ട്. 

Rainalertinkerala

Next TV

Related Stories
ഡൽഹിയിൽ കനത്ത മഴ: മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി

Jun 30, 2024 11:42 AM

ഡൽഹിയിൽ കനത്ത മഴ: മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി

ഡൽഹിയിൽ കനത്ത മഴ: മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11...

Read More >>
ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Jun 30, 2024 11:34 AM

ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി...

Read More >>
വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി

Jun 30, 2024 11:06 AM

വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി

വൈദ്യുതാഘാതമേറ്റ് മരണം; കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായധനം പ്രഖ്യാപിച്ച് കെഎസ്ഇബി...

Read More >>
ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

Jun 30, 2024 10:45 AM

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്...

Read More >>
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു

Jun 30, 2024 10:30 AM

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ...

Read More >>
പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു.

Jun 30, 2024 09:21 AM

പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു.

പ്രസംഗ പരിശീലനക്കളരി...

Read More >>
Top Stories

Entertainment News