‘കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണം, ജന്മദിനാഘോഷം വേണ്ട’; നടൻ വിജയ്

‘കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണം, ജന്മദിനാഘോഷം വേണ്ട’; നടൻ വിജയ്
Jun 21, 2024 04:06 PM | By Remya Raveendran

ഇക്കൊല്ലം ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് നടൻ വിജയ് അഭ്യർത്ഥിച്ചതായി തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി എൻ. ആനന്ദ്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തിൽപെട്ടവരെ താരം ആശൂപത്രിയിൽ സന്ദർശിച്ചിരുന്നു. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞു.

പിന്നാലെ സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്ന് എക്സിലൂടെ താരം പ്രതികരിച്ചു. പാർട്ടിയുടെ ഒഫീഷ്യൽ അക്കൗണ്ടിലാണ് വിജയ് സർക്കാറിനെ വിമർശിച്ചത്.

കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 25-ലധികം പേർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദു:ഖകരമാണ്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയിൽ കഴിയുന്നവരും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു.

കഴിഞ്ഞ വർഷവും ഇതുപോലൊരു സംഭവത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സർക്കാർ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് സർക്കാർ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിജയ് കുറിച്ചു. 

Vijayaboutkallakurichi

Next TV

Related Stories
  ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ ശുചിത്വ സന്ദേശയാത്ര നടത്തി

Jun 27, 2024 08:47 PM

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ ശുചിത്വ സന്ദേശയാത്ര നടത്തി

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ ശുചിത്വ സന്ദേശയാത്ര നടത്തി...

Read More >>
ഫാര്‍മസിസ്റ്റ് നിയമനം

Jun 27, 2024 07:46 PM

ഫാര്‍മസിസ്റ്റ് നിയമനം

ഫാര്‍മസിസ്റ്റ്...

Read More >>
ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും: കെ ബി ഗണേഷ് കുമാർ

Jun 27, 2024 07:15 PM

ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും: കെ ബി ഗണേഷ് കുമാർ

ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും: കെ ബി ഗണേഷ്...

Read More >>
അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം

Jun 27, 2024 07:00 PM

അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്‌കാരം

അരുന്ധതി റോയ്ക്ക് പെൻ പിന്റർ...

Read More >>
പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ കുറ്റപത്രം

Jun 27, 2024 06:50 PM

പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ കുറ്റപത്രം

പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കെതിരെ...

Read More >>
 പഴയ സ്മാർട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് റിപ്പോർട്ട്

Jun 27, 2024 06:27 PM

പഴയ സ്മാർട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് റിപ്പോർട്ട്

പഴയ സ്മാർട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന്...

Read More >>
Top Stories










News Roundup