കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായി; സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായി; സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു
May 25, 2024 07:29 PM | By sukanya

തിരുവനന്തപുരം:  കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായി. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരത്തോടെ ‘റെമാൽ’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. നാളെ അർധ രാത്രിയോടെ ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖേപുപാറക്കും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 130km വരെ വേഗതയിൽ കരയിൽ റെമാൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain

Next TV

Related Stories
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Jun 17, 2024 11:08 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം:  തൃക്കലശാട്ടത്തോടെ സമാപിച്ചു

Jun 17, 2024 10:30 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: തൃക്കലശാട്ടത്തോടെ സമാപിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം: തൃക്കലശാട്ടത്തോടെ...

Read More >>
ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

Jun 17, 2024 09:44 AM

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ത്യാഗസ്മരണയില്‍ ഇന്ന്...

Read More >>
ആറളം ഫാമിൽ  വളർത്ത് നായയെ പുലി അക്രമിച്ചു

Jun 17, 2024 07:24 AM

ആറളം ഫാമിൽ വളർത്ത് നായയെ പുലി അക്രമിച്ചു

ആറളം ഫാം പത്താം ബ്ലോക്കിൽ വളർത്ത് നായയെ പുലി...

Read More >>
എ ഐ ടി യു സി കുടുംബ സംഗമവും ഉന്നത വിജയികളെ അനുമോദിക്കൽ ചടങ്ങും

Jun 17, 2024 07:06 AM

എ ഐ ടി യു സി കുടുംബ സംഗമവും ഉന്നത വിജയികളെ അനുമോദിക്കൽ ചടങ്ങും

എ ഐ ടി യു സി കുടുംബ സംഗമവും ഉന്നത വിജയികളെ അനുമോദിക്കൽ...

Read More >>
കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി നശിച്ചു ; ഒരാൾ മരിച്ചു

Jun 17, 2024 06:49 AM

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി നശിച്ചു ; ഒരാൾ മരിച്ചു

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി നശിച്ചു ; ഒരാൾ...

Read More >>