---
title: "ഡി.കെ. ശിവകുമാർ മലയാളികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്"
english_title: "DK Shivakumar should apologise to Malayalees:  P.K. Krishnadas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209119/dk-shivakumar-should-apologise-to-malayalees-pk-krishnadas"
published_at: "2024-06-01T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665adaeaf3c53_pk_krishnadas.jpg"
keywords: []
---

# ഡി.കെ. ശിവകുമാർ മലയാളികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്

> **Lead Summary:** കണ്ണൂർ: കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ കേരള വിരുദ്ധ പ്രസ്താവന പിൻവലിച്ച് മലയാളികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കേരളത്തിലെ പ്രസിദ്ധമായ കണ്ണൂർ ജില്ലയിലെ തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തെ അപമാനിക്കുകയാണ് കർണ്ണാടക ഉപമുഖ്യമന്ത്രി ചെയ്തത്. കേരളം അന്ധവിശ്വാസങ്ങളുടെ നാടാണന്ന ധ്യനിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. ആഭിചാര ക്രിയകൾ നടന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ക്ഷേത്രത്തെക്കുറിച്ച് നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമാണ്.

## Article Content

കണ്ണൂർ: കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ കേരള വിരുദ്ധ പ്രസ്താവന പിൻവലിച്ച് മലയാളികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കേരളത്തിലെ പ്രസിദ്ധമായ കണ്ണൂർ ജില്ലയിലെ തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തെ അപമാനിക്കുകയാണ് കർണ്ണാടക ഉപമുഖ്യമന്ത്രി ചെയ്തത്. കേരളം അന്ധവിശ്വാസങ്ങളുടെ നാടാണന്ന ധ്യനിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. ആഭിചാര ക്രിയകൾ നടന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ക്ഷേത്രത്തെക്കുറിച്ച് നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമാണ്.

ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. കോൺഗ്രസ്സിൻ്റെ കേന്ദ്ര സംസ്ഥാന ഘടകങ്ങൾ പ്രതികരിക്കാത്തത് എന്ത് കൊണ്ടാണെന്നും ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പി. കെ കൃഷ്ണദാസ് ചോദിച്ചു.

കർണാടക കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്നമായിരിക്കാം ഡി.കെ. ശിവകുമാറിനെ ഇത്തരത്തിലുള്ള പ്രസ്താവനയക്ക് പിന്നിലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

ബി.ജെ.പി. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209119/dk-shivakumar-should-apologise-to-malayalees-pk-krishnadas)