ഇരിട്ടി: ഹാജി റോഡിൽ അയ്യപ്പൻ കാവിനും പുഴക്കരക്കും ഇടയിൽ മരങ്ങൾ ഇലക്ട്രിക് ലൈനിലും റോഡിലേക്കും വീണ് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലാണ് മരങ്ങൾ പൊട്ടി വീണത്.
ഇരിട്ടിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സേന അംഗങ്ങൾ എത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു . സ്റ്റേഷൻ ഓഫീസർ എസ്.എസ്. ഹരിലാലിന്റെ നേതൃത്വത്തിൽ എ എസ് ടി ഒ എൻ.ജി. അശോകൻ ഓഫീസർമാരായ എം.പി. അബ്ദുള്ള, അനീഷ് മാത്യു, റോഷിത് കെ, ശാലോ സത്യൻ,ഹോംഗാർഡ് മാരായ വി രമേശൻ, പി. രവീന്ദ്രൻ, പി.കെ. ദിനേശ് എന്നിവരും പ്രദേശവാസികളും പ്രവർത്തനത്തിൽ പങ്കാളികളായി. മരം വീണ് ഇരിട്ടിയിലെ വിവിധ മേഖലകളിൽ കെഎസ്ഇബിക്ക് കനത്ത നഷ്ടമാണ് സംഭവിക്കുന്നത്.
Iritty