മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
Jun 16, 2024 03:53 PM | By Remya Raveendran

തിരുവനന്തപുരം :   മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വ്യാപക ക്രമക്കേടും അഴിമതിയും ഇത്തവണ പരീക്ഷയില്‍ നടന്നുവെന്നും തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

ഗുജറാത്ത് പൊലീസ് നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ കേസെടുത്തു. വിദ്യാര്‍ത്ഥി വിരുദ്ധമാണ് നീറ്റ് പരീക്ഷയെന്നും എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. രണ്ടിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്ന വിവരം ലഭിച്ചു.

അന്വേഷണം തുടരുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു ധര്‍മേന്ദ്രപ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തലോടെ പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ധര്‍മേന്ദ്രപ്രധാന് നിവേദനം നല്‍കിയിരുന്നു. ഹര്‍ജികളില്‍ സുപ്രീംകോടതി എന്‍ടിഎയ്ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയയ്ക്കുകയും ചെയ്തു.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ക്കൊപ്പം അടുത്തമാസം എട്ടിനാണ് കേസ് വീണ്ടും പരിഗണിക്കുക. കോട്ട കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിന് കാരണം നീറ്റ്-യു.ജി ഫലങ്ങളല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി വൈകാരിക വാദങ്ങള്‍ ഹരജിക്കാര്‍ ഉന്നയിക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരും എന്‍ടിഎയും വിദ്യാര്‍ത്ഥികളെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് ശാസ്ത്രീ ഭവനില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

Mkstalinaboutneet

Next TV

Related Stories
കേരളാ ബാങ്കിനെ 'സി' ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്

Jun 25, 2024 09:05 PM

കേരളാ ബാങ്കിനെ 'സി' ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്

കേരളാ ബാങ്കിനെ 'സി' ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസര്‍വ് ബാങ്ക്...

Read More >>
കെ എസ് യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം.

Jun 25, 2024 06:15 PM

കെ എസ് യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം.

കെ എസ് യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം....

Read More >>
സപ്ലൈകോയിൽ 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും

Jun 25, 2024 06:06 PM

സപ്ലൈകോയിൽ 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും

സപ്ലൈകോയിൽ 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും...

Read More >>
തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായന വാരാചരണ സമാപനവും പതിപ്പുകളുടെ പ്രകാശനവും നടന്നു.

Jun 25, 2024 05:58 PM

തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായന വാരാചരണ സമാപനവും പതിപ്പുകളുടെ പ്രകാശനവും നടന്നു.

തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായന വാരാചരണ സമാപനവും പതിപ്പുകളുടെ പ്രകാശനവും...

Read More >>
ഡി ഡി ഇ ഓഫിസിലേക്ക് ഇരച്ചു കയറി കെ എസ് യു പ്രതിഷേധം.

Jun 25, 2024 05:38 PM

ഡി ഡി ഇ ഓഫിസിലേക്ക് ഇരച്ചു കയറി കെ എസ് യു പ്രതിഷേധം.

ഡി ഡി ഇ ഓഫിസിലേക്ക് ഇരച്ചു കയറി കെ എസ് യു...

Read More >>
കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക പ്രഭാഷണവും ക്വിസ് മത്സരവും ഞായറാഴ്ച

Jun 25, 2024 05:29 PM

കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക പ്രഭാഷണവും ക്വിസ് മത്സരവും ഞായറാഴ്ച

കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക പ്രഭാഷണവും ക്വിസ് മത്സരവും ഞായറാഴ്ച....

Read More >>