---
title: "വനിത കമ്മീഷൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ സിറ്റിങ് നടത്തി"
english_title: "Womencommition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215719/womencommition"
published_at: "2024-06-28T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e8c1e53600_1000007869.jpg"
keywords: []
---

# വനിത കമ്മീഷൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ സിറ്റിങ് നടത്തി

> **Lead Summary:** വനിത കമ്മീഷൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ സിറ്റിങ് നടത്തി. കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിൽ ആണ് സിറ്റിങ് നടന്നത്. കലക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സിറ്റിങ്ങിൽ 62 പരാതികളാണ് പരിഗണനക്ക് വന്നത്.

## Article Content

വനിത കമ്മീഷൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ സിറ്റിങ് നടത്തി. കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിൽ ആണ് സിറ്റിങ് നടന്നത്. കലക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സിറ്റിങ്ങിൽ 62 പരാതികളാണ് പരിഗണനക്ക് വന്നത്.

ഇതിൽ 14 പരാതികൾ പരിഹരിച്ചു. 4 പരാതികളിൽ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. 2 പരാതികളിൽ ജാഗ്രത സമിതികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അടുത്ത സിറ്റിങ്ങിൽ 42 പരാതികൾ പരിഗണിക്കും.

ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് മുന്നിൽ കൂടുതലായി വരുന്നതെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി പറഞ്ഞു.

അതിർത്തി തർക്കം, തൊഴിലിടങ്ങളിലെ പീഡനം എന്നിങ്ങനെയുള്ള പരാതികളും കമ്മീഷന് മുന്നിൽ വരുന്നതായി അഡ്വ പി സതീദേവി കൂട്ടിച്ചേർത്തു.

കമ്മീഷൻ അംഗം കുഞ്ഞായിഷ, അഭിഭാഷകരായ പ്രമീള, ചിത്തിര ശശിധരൻ, കൗൺസിലർ മാനസ ബാബു എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215719/womencommition)