---
title: "കണ്ണൂർ ജില്ലയിൽ 2015 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur jan 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22025/covid-19-update-kannur-jan-21"
published_at: "2022-01-21T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eaa97aa8842_images - 2022-01-21T180913.763.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 2015 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി 21 വെള്ളിയാഴ്ച 2015 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 540 പേർ നെഗറ്റീവായി. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 307068. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5267. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2483235.

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി 21 വെള്ളിയാഴ്ച 2015 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 540 പേർ നെഗറ്റീവായി. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 307068. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5267. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2483235.

ആശുപത്രിയിൽ ചികിത്സയിലുള്ള ആക്ടീവ് കേസുകൾ 339. ജില്ല നിലവിൽ ഒരു കാറ്റഗറിയിലും പെടുന്നില്ല. ത്രെഷോൾഡ് എത്തിയിട്ടില്ല. 2930 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ 339 പേർ പോസിറ്റീവാണ്-11.6 ശതമാനം. കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ ജനുവരി ഒന്ന് മുതൽ 21 വരെ 50.6 ശതമാനവും ഐസിയുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 48.9 ശതമാനവും വർധനവുണ്ടായി. ജനുവരി ഒന്നിന് കോവിഡ് പോസിറ്റീവായി 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21ന് 339 പേരെ പ്രവേശിപ്പിച്ചു. ജനുവരി ഒന്നിന് 47 കോവിഡ് പോസിറ്റീവ് കേസുകൾ ഐസിയുവിലാക്കി. ജനുവരി 21ന് അത് 70 പേരാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22025/covid-19-update-kannur-jan-21)