കണ്ണൂർ താവക്കര പുതിയ ബസ്‌സ്റ്റാന്റിൽ ജീവനക്കാർ തമ്മിൽ തർക്കം: ബസിന്റെ ചില്ല് തകർത്തു, ഒരാൾക്ക് പരിക്കേറ്റു

By | Friday October 23rd, 2020

SHARE NEWS

 

കണ്ണൂർ: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം അക്രമത്തിൽ കലാശിച്ചു. താവക്കര പുതിയ ബസ്‌സ്റ്റാന്റിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന രണ്ട് സ്വകാര്യ ബസ്ജീവനക്കാർ തമ്മിലാണ് തർക്കമുണ്ടായത്. തുടർന്ന് ഒരു ബസ്ജീവനക്കാരൻ ഇരുമ്പുകട്ടയുപയോഗിച്ച് മറ്റേ ബസിന്റെ മുൻവശത്തെ ചില്ല് തകർത്തു. ഇതോടെ ജീവനക്കാർ തമ്മിൽ കൈയാങ്കളിയായി. ഒരു ബസിലെ കണ്ടക്ടർക്ക് പരിക്കേറ്റു. പ്രശ്‌നം വഷളായതോടെ പോലീസ് സ്ഥലത്തെത്തി. രണ്ട്‌ ബസും ടൗൺ സ്റ്റേഷനിലേക്ക് മാറ്റി. പരിക്കേറ്റ കണ്ടക്ടർ ആസ്പത്രിയിൽ ചികിത്സ തേടി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read