കണ്ണൂർ : ജില്ലാ സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ ലോകസാക്ഷരതാ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ഉപരിപഠന സാധ്യതകൾ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറും ജില്ലാപഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ വി മുകുന്ദൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ ബാബു പ്രസാദ്, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ, പി കെ സ്വപ്‌ന എന്നിവർ സംസാരിച്ചു.
Kannur