കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽപ്പെട്ടവർ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്ഫോമിൽനിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ന കോയമ്പത്തൂർ- ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണിത്.
Accident